സർക്കാർ ജോലി വേണോ?

സർക്കാർ ജോലി വേണോ?
Nov 6, 2024 09:38 AM | By PointViews Editr

തിരുവനന്തപുരം:

- കേരള സർക്കാരിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിനുകീഴിലെ അസാപ് കേരളയിലൂടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ അസിസ്റ്റന്റ് എൻജിനിയർ കൺസൾട്ടന്റ്, ഗ്രാജുവേറ്റ് ഇന്റേൺ, പോസ്റ്റ് ഗ്രാജുവേറ്റ് ഇന്റേൺ എന്നീ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. അസിസ്റ്റന്റ് എൻജിനിയർ കൺസൾട്ടന്റ് ഇന്റേൺഷിപ്പ് തസ്തികയിൽ സിവിൽ എൻജിനിയറിങ് ബിരുദധാരികൾക്കും, ഗ്രാജുവേറ്റ് ഇന്റേൺ തസ്തികയിൽ ബി-ടെക് സിവിൽ/കമ്പ്യൂട്ടർ സയൻസ് ബിരുദധാരികൾക്കും, പോസ്റ്റ് ഗ്രാജുവേറ്റ് ഇന്റേൺ തസ്തികയിൽ എം.ടെക്- സ്ട്രക്ച്ചറൽ എൻജിനിയറിങ് / ട്രാൻസ്പോർട്ടേഷൻ എൻജിനിയറിങ്, മെക്കാനിക്കൽ എൻജിനിയറിംഗ് ബിരുദധാരികൾക്കും അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും https://asapkerala.gov.in/careers/. അപേക്ഷ 8നകം നൽകണം.


തിരുവനന്തപുരം:

- ആലപ്പുഴ, എറണാകുളം, തൃശൂര്‍, ഇടുക്കി ജില്ലകളിലെ ഇൻഷുറൻസ് മെഡിക്കല്‍ സര്‍വ്വീസസ് വകുപ്പിന് കീഴിലുള്ള വിവിധ ഇ.എസ്.ഐ സ്ഥാപനങ്ങളിലെ അലോപ്പതി വിഭാഗം മെഡിക്കല്‍ ഓഫീസര്‍മാരുടെ ഒഴിവിലേക്കും ഇനി ഉണ്ടാകാന്‍ സാധ്യതയുള്ള ഒഴിവിലേക്കും താല്‍കാലിക നിയമനം നടത്തുന്നതിന് വാക്ക്-ഇന്‍-ഇന്റര്‍വ്യൂ നടത്തും. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ എം.ബി.ബി.എസ് ഡിഗ്രിയും റ്റി.സി.എം.സി രജിസ്‌ട്രേഷനും ഉള്ളവര്‍ [email protected] എന്ന ഇ-മെയില്‍ വിലാസത്തിലേക്ക് ബയോഡാറ്റ നവംബര്‍ 13ന് വൈകിട്ട് അഞ്ച് മണിക്ക് മുമ്പായി സമര്‍പ്പിക്കുക.ഫോൺ:0484 -2391018 .

തിരുവനന്തപുരം:

- കഴക്കൂട്ടം ​ഗവ വനിതാ ഐ ടി ഐയിൽ ഫ്രണ്ട് ഓഫീസ് അസിസ്റ്റന്റ് ട്രേഡിൽ പൊതുവിഭാ​ഗത്തിന് സംവരണം ചെയ്തിരിക്കുന്ന ​ഗസ്റ്റ് ഇൻസ്ട്രക്ടറുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.യു ജി സി അം​ഗീകൃത സർവകലാശാലയിൽ നിന്നുള്ള കോമേഴ്സ് / ഹോട്ടൽ മാനേജ്മെന്റ് / കാറ്ററിം​ഗ് ടെക്നോളജി എന്നീ വിഷയങ്ങളിലുള്ള ബിരുദവും സമാന ഫീൽഡിൽ ഒരു വർഷത്തെ പ്രവൃത്തിപരിചയവുമാണ് യോ​ഗ്യത. അല്ലെങ്കിൽ അം​ഗീകൃത സ്ഥാപനങ്ങളിൽ നിന്നുള്ള കോമേഴ്സ്യൽ പ്രാക്ടീസ് / ഹോട്ടൽ മാനേജ്മെന്റ് / കാറ്ററിം​ഗ് ടെക്നോളജി എന്നീ വിഷയങ്ങളിലെ രണ്ട് വർഷത്തെ ഡിപ്ലോമയും രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും ഉണ്ടായിരിക്കണം. അല്ലെങ്കിൽ ഫ്രണ്ട് ഓഫീസ് അസിസ്റ്റന്റ് ട്രേഡിൽ എൻ.ടി.സി/ എൻ.എ.സി പാസ്സായിരിക്കണം. മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവും സമാന ഫീൽഡിൽ വേണം. താത്പര്യമുള്ള നിശ്ചിതയോ​ഗ്യതയുള്ള ഉദ്യോ​ഗാർത്ഥികൾ നവംബർ 8ന് രാവിലെ 11ന് അസ്സൽ സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പുകളും സഹിതം പ്രിൻസിപ്പാൾ മുമ്പാകെ അഭിമുഖത്തിനായി ഹാജരാകണം. ഫോൺ: 0471-2418317.


തിരുവനന്തപുരം:

- കഴക്കൂട്ടം സർക്കാർ ഐടിഐയിലെ ഫ്രണ്ട് ഓഫീസ് അസിസ്റ്റന്റ് ട്രേഡിൽ പൊതുവിഭാഗത്തിന് സംവരണം ചെയ്തിട്ടുള്ള ഗസ്റ്റ് ഇൻസ്ട്രക്ടറുടെ ഒഴിവിലേക്ക് നവംബർ 8ന് അഭിമുഖം നടത്തുന്നു. വൊക്കേഷൻ ബിരുദം/കൊമേഴ്സ്/ഹോട്ടൽ മാനേജ്മെന്റ്/കാറ്ററിംഗ് ടെക്നോളജിയിലുള്ള ബിരുദം അല്ലെങ്കിൽ ഡിപ്ലോമയും പ്രവൃത്തിപരിയവുമാണ് യോഗ്യത. താൽപര്യമുള്ള ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും അവയുടെ ശരിപ്പകർപ്പുകളും സഹിതം രാവിലെ 11 മണിക്ക് പ്രിൻസിപ്പാൾ മുമ്പാകെ അഭിമുഖത്തിനായി ഹാജരാകണം.

Want a government job?

Related Stories
ബാബാ രാംദേവിൻ്റെ പതഞ്ജലിക്കെതിരെ കേരളത്തിൽ മാത്രം 10 കേസുകൾ. പ്രധാനമന്ത്രിക്കും പരാതി നൽകിയിട്ടുണ്ട്.

Nov 14, 2024 09:15 AM

ബാബാ രാംദേവിൻ്റെ പതഞ്ജലിക്കെതിരെ കേരളത്തിൽ മാത്രം 10 കേസുകൾ. പ്രധാനമന്ത്രിക്കും പരാതി നൽകിയിട്ടുണ്ട്.

ബാബാ രാംദേവിൻ്റെ പതഞ്ജലിക്കെതിരെ കേരളത്തിൽ മാത്രം 10 കേസുകൾ. പ്രധാനമന്ത്രിക്കും പരാതി...

Read More >>
വാറണ്ടിയിൽ വീഴ്ച സാംസങ്ങിന് പിഴ.

Nov 13, 2024 10:45 PM

വാറണ്ടിയിൽ വീഴ്ച സാംസങ്ങിന് പിഴ.

വാറണ്ടിയിൽ വീഴ്ച സാംസങ്ങിന്...

Read More >>
ഇപി ഉരുളലോടുരുളൽ, ഒപ്പം സിപിഎമ്മും ഉരുണ്ടു കൊണ്ടേയിരിക്കുന്നു.

Nov 13, 2024 06:28 PM

ഇപി ഉരുളലോടുരുളൽ, ഒപ്പം സിപിഎമ്മും ഉരുണ്ടു കൊണ്ടേയിരിക്കുന്നു.

ഇപി ഉരുളലോടുരുളൽ, ഒപ്പം സിപിഎമ്മും ഉരുണ്ടു...

Read More >>
ഉപതിരഞ്ഞെടുപ്പ് ദിവസങ്ങളിൽ ഉമ്മൻ ചാണ്ടിയോട് പിണറായി ചെയ്തതിന് കാലം പ്രതികാരം ചെയ്ത് തുടങ്ങിയെന്ന് കെ.സുധാകരൻ.

Nov 13, 2024 05:29 PM

ഉപതിരഞ്ഞെടുപ്പ് ദിവസങ്ങളിൽ ഉമ്മൻ ചാണ്ടിയോട് പിണറായി ചെയ്തതിന് കാലം പ്രതികാരം ചെയ്ത് തുടങ്ങിയെന്ന് കെ.സുധാകരൻ.

ഉപതിരഞ്ഞെടുപ്പ് ദിവസങ്ങളിൽ ഉമ്മൻ ചാണ്ടിയോട് പിണറായി ചെയ്തതിന് കാലം പ്രതികാരം ചെയ്ത് തുടങ്ങിയെന്ന്...

Read More >>
ബിജെപി- സിപിഎം സർക്കാരിനെതിരെ കടുത്ത പ്രതികരണവുമായി എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ

Nov 13, 2024 02:30 PM

ബിജെപി- സിപിഎം സർക്കാരിനെതിരെ കടുത്ത പ്രതികരണവുമായി എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ

ബിജെപി- സിപിഎം സർക്കാരിനെതിരെ കടുത്ത പ്രതികരണവുമായി എഐസിസി ജനറൽ സെക്രട്ടറി...

Read More >>
സംസ്ഥാനത്ത് എലിപ്പനി, ഡങ്കിപ്പനി മരണങ്ങൾ വർധിക്കുന്നു. ജാഗ്രതാ നിർദ്ദേശവുമായി ആരോഗ്യ വകുപ്പ് മന്ത്രി.

Nov 13, 2024 12:27 PM

സംസ്ഥാനത്ത് എലിപ്പനി, ഡങ്കിപ്പനി മരണങ്ങൾ വർധിക്കുന്നു. ജാഗ്രതാ നിർദ്ദേശവുമായി ആരോഗ്യ വകുപ്പ് മന്ത്രി.

സംസ്ഥാനത്ത് എലിപ്പനി, ഡങ്കിപ്പനി മരണങ്ങൾ വർധിക്കുന്നു. ജാഗ്രതാ നിർദ്ദേശവുമായി ആരോഗ്യ വകുപ്പ്...

Read More >>
Top Stories